കരിപ്പൂര്‍ വിമാനത്താവള റോഡിലും കൊണ്ടോട്ടി ബൈപാസ് റോഡിലും പുതിയ വൈദ്യുതവിളക്കുകള്‍ നഗരസഭ എട്ട് വര്‍ഷത്തേക്ക് കരാര്‍ നല്‍കി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിലും കൊണ്ടോട്ടി ബൈപ്പാസ് റോഡിലും പതിയ വൈദ്യുതവിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ എട്ട് വര്‍ഷത്തേക്ക് സ്വകാര്യകമ്പനിക്ക് നഗരസഭ അംഗീകാരം നല്‍കി. കോഴിക്കോട് ഫറോക്ക് ആസ്ഥാനമായുളള കമ്പനിക്കാണ് എട്ട് വര്‍ഷത്തേക്ക് ലൈറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവള റോഡില്‍ നിലവില്‍ വൈദ്യുതവിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയുടെ കരാര്‍ അവസാനിച്ചതിനാലാണ് പുതിയ കമ്പനിക്ക് അനുമതി നല്‍കിയത്.
വിമാനത്താവളറോഡ് കൊളത്തൂര്‍ മുതല്‍ വിമാനത്താവളം കവാടം വരെയും കുറുപ്പത്ത് ജങ്ക്ഷന്‍ മുതല്‍ കൊണ്ടോട്ടി 17 ബൈപ്പാസ് വരെയുമുള്ള റോഡിന്റെ മീഡിയനിലാണ് വൈദ്യുത തൂണുകള്‍ സ്ഥാപിക്കുക. ഒരു തൂണില്‍ രണ്ട് ഭാഗത്തേക്കുമായി ഫ്‌ളൂറിസം ലാംപുകള്‍ സ്ഥാപിച്ച് പ്രകാശ പൂരിതമാക്കാനാണ് കരാര്‍. വൈദ്യുതത്തൂണുകള്‍ സ്ഥാപിക്കുന്നത് മുതല്‍ എട്ട് വര്‍ഷം വൈദ്യുത ബില്ലുകള്‍ അടക്കുന്നത് വരെ കരാര്‍ കമ്പനിയുടെ ചുമതലയാണ്. കമ്പനിക്ക് പരസ്യങ്ങള്‍ സ്ഥാപിച്ച് പണം കണ്ടെത്താം. എട്ട് വര്‍ഷത്തിന് ശേഷം സ്ഥാപിച്ച വൈദ്യുത തൂണുകള്‍ നഗരസഭയുടേതാകും. ഇവ പിന്നീട് ലേലത്തില്‍ വിളിച്ച് നടത്തിപ്പിന് നല്‍കാനാണ് തീരുമാനം.
കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് 10 വര്‍ഷത്തേക്കാണ് എറണാംകുളം ആസ്ഥാനമായുളള കമ്പനിക്കാണ് നേരത്തെ വിമാനത്താവള റോഡില്‍ തെരുവിളക്കുകളുടെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ തൂണുകള്‍ ദിനേന മുറിഞ്ഞ് വീണ് അപകടം പതിവായിട്ടും കരാറുകാര്‍ സ്ഥലത്തെത്തുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നില്ല. തെരുവിളക്കുകള്‍ രാത്രിയില്‍ പലതും കത്തുന്നുമില്ല. ഒടിഞ്ഞ് തൂങ്ങിയ കാലുകള്‍ റോഡിലേക്ക് വീഴുന്നത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്.
ഇതോടെയാണ് കരാര്‍ നിലവിലെ കമ്പനിയുടേത് അവസാനിപ്പിച്ച് പുതിയ കമ്പനിക്ക് നല്‍കുന്നത്. കൊണ്ടോട്ടി ടൗണ്‍ ഉള്‍പ്പെടുന്ന 17 മുതല്‍ കുറപ്പത്ത് വരെയുളള ബൈപ്പാസ് റോഡരികില്‍ നിലവില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. രണ്ട് കിലോമീറ്ററില്‍ റോഡിന്റെ മധ്യത്തിലെ മീഡിയനില്‍ തെരുവിളക്കുകള്‍ സ്ഥാപിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."