HOME
DETAILS

ടി.വി സുഭാഷിന് ഐ.എ.എസ്; അര്‍ഹതക്കുള്ള അംഗീകാരം

  
backup
October 26 2017 | 20:10 PM

%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%ad%e0%b4%be%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d


തിരൂര്‍: പ്രകൃതിയോടും മനുഷ്യനോടും ആത്മാര്‍ഥമായ സമീപനം സ്വീകരിച്ചും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയും ഔദ്യോഗികജീവിതം തുടര്‍ന്ന തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷ് ഐ.എ.എസിലേക്ക് കാലെടുത്തുവയ്ക്കുന്നത് ആത്മാര്‍ഥതയും സത്യസന്ധതതയും കൈമുതലാക്കി.
ഭാരതപുഴ സംരക്ഷണമടക്കമുള്ള കാര്യങ്ങളില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു ഇദ്ദേഹം. തിരൂര്‍-പൊന്നാനി പുഴയേയും മാലിന്യത്തില്‍ നിന്നും വിമുക്തമാക്കാന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംബന്ധമായ വിഷയങ്ങളിലും ശക്തമായ ഇടപെടലായിരുന്നു ടി.വി സുഭാഷിന്റെ ഭാഗത്തു നിന്നുണ്ടായത്.
തിരൂരിലെ സംഘര്‍ഷനാളുകളില്‍ സമാധാനാന്തരീക്ഷം തിരികെയെത്തിക്കാന്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍കൈയെടുത്തു. ഓഫിസ് അഴിമതി വിമുക്തമാക്കാനും ജനപക്ഷമാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. തിരൂര്‍ റവന്യൂ മേഖലയെ ഓണ്‍ലൈന്‍വല്‍ക്കരിക്കാനും നേതൃത്വം നല്‍കി. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി സാംസ്‌കാരിക പരിപാടികളിലും സജീവമായിരുന്നു. സംഗീതത്തില്‍ കടുത്ത അഭിനിവേശമുള്ള ടി.വി സുഭാഷ് മികച്ച ഗായകന്‍ കൂടിയാണ്. ഡെപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷിന് ഐ.എ.എസ്. 11 വര്‍ഷത്തെ സര്‍വിസിനിടെയാണ് ഐ.എ.എസ് പദവി ലഭിച്ചത്. 2007 ഏപ്രിലില്‍ പാലക്കാട് ഡെപ്യൂട്ടി കലക്ടറായാണ് സര്‍വിസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് തലശ്ശേരി ആര്‍.ഡി.ഒ, കോട്ടയം എ.ഡി.എം, ഇടുക്കി, ആലപ്പുഴ ഡെപ്പൂട്ടി കലക്ടര്‍, മൂന്നാര്‍ മിഷന്‍ അംഗം, മെട്രോ റെയില്‍ സ്ഥലമെടുപ്പ് ടീം അംഗം എന്നി പദവികള്‍ വഹിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago