HOME
DETAILS

ധൈഷണിക വിപ്ലവത്തിന്റെ നവീനമായ ഇടം

  
backup
October 26 2017 | 20:10 PM

%e0%b4%a7%e0%b5%88%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8

പൗരാണിക കാലം തൊട്ടേ മാത്സര്യബുദ്ധി മനുഷ്യസഹജമായിരുന്നെന്ന് മനസ്സിലാക്കാം. ആദിമ പിതാവിന്റെ പരമ്പരതൊട്ടേ ഇത്തരമൊരു വാസന കാലങ്ങളായി മനുഷ്യരില്‍ നിലനിന്നു പോന്നു. വിവിധ മതഗ്രന്ഥങ്ങളിലും മത്സരത്തിലേര്‍പ്പെടുന്ന മനുഷ്യരെ കാണാം. പണ്ടുതൊട്ടേ കഴിവിന്റെ അളവുകോലായി മത്സരങ്ങളിലെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെട്ടു.പുരാതന കാലം രാജ്യാധിപര്‍ തങ്ങളിലെ ബുദ്ധി നിരീക്ഷണങ്ങളുടെ ഗരിമ പുറത്തുകാണിക്കാന്‍ ചതുരംഗം പോലുള്ള കളികളില്‍ ഏര്‍പ്പെട്ടിരുന്നതായി ചരിത്രഭാഷ്യം. കൂടാതെ പുരാണ സാഹിത്യങ്ങളിലെല്ലാം തന്നെ കുലീനയായ സ്ത്രീയുടെ സ്വയംവരത്തിനായി മത്സരങ്ങള്‍ നടത്തി പ്രിയതമനെ വരിക്കുന്ന രീതി യഥേഷ്ടം പ്രതിപാദിക്കുന്നുണ്ട്. അതിലുപരി രാജ്യം കൈമാറാന്‍ കൂടുതല്‍ മികച്ച പിന്‍ഗാമിയെ കണ്ടെത്താനായി കായിക, ബൗദ്ധിക പരീക്ഷണങ്ങള്‍ രാജകുമാരന്മാര്‍ക്കായി സംഘടിപ്പിച്ച രാജാക്കന്മാരും നമ്മുടെ പൂര്‍വിക നിരയിലുണ്ട്.

 

ഇന്നും രാജ്യങ്ങള്‍ ബലപരീക്ഷണത്തിനായി ആയുധബലാബലം ഉപേക്ഷിച്ച് കായിക മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി രാജ്യത്തിന്റെ യശസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്ന പ്രവണത സാര്‍വദേശീയമായുണ്ട്. അളവറ്റ ധനം രാഷ്ട്രങ്ങള്‍ മത്സരങ്ങള്‍ക്കായി ചെലവഴിക്കുന്നതും പൗരവൃന്ദത്തെ അത്തരം മത്സരരീതികളില്‍ പങ്കെടുപ്പിക്കാന്‍ നിരവധി പരിശീലനങ്ങള്‍ നല്‍കിവരുന്നതും ഇത്തരമൊരു അടിസ്ഥാനത്തിലാണ്.

 


മത്സരങ്ങളിലെ ഇസ്‌ലാമിക പരിപ്രേക്ഷ്യം

 

പൊതുവെ മുഴുവന്‍ മാനവ മേഖലകളിലും വ്യക്തമായ നിലപാടറിയിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ മാനുഷിക മൂല്യങ്ങളിലധിഷ്ഠിതമായാണ് അതിലെ ഓരോ നിയമസംഹിതകളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മത്സരവിഭാഗങ്ങളിലേര്‍പ്പെടുന്നതിലും സംഘാടകരാകുന്നതിലും ഇസ്‌ലാമിന്റെ നിലപാട് സുവ്യക്തമാണ്. ആധികാരിക ചരിത്രതാളുകളില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യും പ്രിയപത്‌നി ആഇശ(റ)യും ഓട്ടമത്സരത്തിലേര്‍പ്പെട്ടതായി കാണാം.ആദ്യഘട്ടത്തില്‍ ആഇശ (റ) പ്രവാചകരെ പരാജയപ്പെടുത്തുകയും വിജയശ്രീലാളിതയായി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാചകര്‍ വീണ്ടുമൊരു മത്സരത്തിനായി ആഇശ(റ)യോട് ആവശ്യപ്പെടുകയും തുടര്‍ന്ന് പ്രവാചകര്‍ വിജയിയായി മധുരപ്രതികാരം ചെയ്തതും ചരിത്രത്തിലെ രസക്കൂട്ടുകളാണ്.


ഖുര്‍ആനിക വീക്ഷണങ്ങളില്‍ മത്സരങ്ങളെക്കുറിച്ചും കളികളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്. അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ചൂതാട്ട മത്സരങ്ങളെ അനഭിമതമെന്നും സാത്താന്റെ പ്രവൃത്തിയെന്നും പറഞ്ഞ് പടിക്ക് പുറത്തുനിര്‍ത്തുന്നുണ്ട് വിശുദ്ധ ഗ്രന്ഥം. കാരണം അത്തരം മത്സരങ്ങളെല്ലാം തന്നെ കേവല ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മേല്‍ വ്യക്തി സ്വയം സാമ്പത്തിക പ്രതിസന്ധി വരുത്തിത്തീര്‍ക്കുന്ന പ്രവൃത്തിയായിരുന്നു. ആയതിനാല്‍ തന്നെ മാനുഷിക മൂല്യങ്ങള്‍ക്കപ്പുറവുമാണെന്നത് തീര്‍ച്ച.


നന്മയില്‍ മത്സരിക്കുകയെന്ന ദൈവിക ദിശാസൂചികയാണ് മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇസ്‌ലാമിന്റെ വീക്ഷണം. അതിനാല്‍ തന്നെ നിരവധി ബൗദ്ധികമായ മത്സരങ്ങളും ഇതര മേഖലകളിലുമുള്ള മത്സരങ്ങളും ഇസ്‌ലാമിക ലോകം നടത്തിപ്പോന്നു. ഏതുവിധത്തിലുള്ള മത്സരമായാലും ഇസ്‌ലാമിലെ മൂല്യങ്ങള്‍ക്ക് ഇളവില്ല. മാത്രമല്ല, ദൈവിക സ്മരണയെ നിഷ്‌കാസനം ചെയ്യുന്ന തരത്തിലുള്ള മത്സരങ്ങള്‍ വിശ്വാസിക്ക് ഭൂഷണവുമല്ല. വിശ്വാസിയുടെ പരമലക്ഷ്യം ദൈവികമായുള്ള ചിന്തയും ആരാധനയുമാണ്. ആ ആരാധനക്ക് സഹായകമാകുന്ന മത്സരങ്ങളും കായിക വിനോദങ്ങളും തെറ്റില്ല.
മത്സരങ്ങള്‍ ഏറെയാണ് ഉത്തരാധുനിക കാലത്ത്. ധാര്‍മികവും അധാര്‍മികവും സുലഭം. അതില്‍ നിന്നെല്ലാം നന്മയുടെ വക്താക്കളാവുമ്പോഴേ നല്ല പൗര ഘടനയും സാമൂഹിക വ്യവസ്ഥിതിയും നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം വിദ്യാഭ്യാസ പ്രക്രിയയില്‍ വളരെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മത-ഭൗതിക സമന്വയ സ്ഥാപനങ്ങള്‍ മത്സരങ്ങളുടെ മൂല്യബോധത്തെ തിരിച്ചറിഞ്ഞവയാണ്.


സക്രിയ ഇടപെടലുകളിലൂടെ മാനവ പുരോഗതിക്ക് ആക്കം കൂട്ടുന്ന മത്സരപരിപാടികള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ നടത്തുക വഴി പുതുതലമുറയെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റാനും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനും കഴിയുകയുള്ളൂ. വല്ലപ്പുഴ ദാറുന്നജാത്ത് നിരവധി പ്രവര്‍ത്തനങ്ങളുടെ ആശയവാഹകരാണ്. അതിന്റെ വിദ്യാര്‍ഥി കൂട്ടായ്മയും അധ്യാപക വൃന്ദവും ഒരുമിച്ച് നടത്തിക്കൊണ്ടിരിക്കുന്ന മാസ്റ്റര്‍ മൈന്റ്് പ്രോഗ്രാമാണ് ഹിപ്പോകാംപസ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ്. സംസ്ഥാനത്തെ മുസ്്‌ലിം വിദ്യാര്‍ഥി നിരയെ ഒരുമിപ്പിച്ച് കേരളത്തിലെ ഏറ്റവും മികച്ച മതവിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന മത്സര പരിപാടിയുടെ അവസാന ഘട്ട മത്സരമാണ് 28,29 തിയതികളിലായി നടക്കുന്നത് . കേരളത്തിലെ പ്രമുഖ മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ നേതൃത്വങ്ങള്‍ അതില്‍ പങ്കെടുക്കുന്നുണ്ട്.

(ഹിപ്പോകാംപസ് ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ലേഖകന്‍)

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago