സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി 'മതരഹിതസമൂഹത്തിന് വിശ്വാസികളുടെ സഹകരണം തേടുന്നത് മൗഢ്യം'
മലപ്പുറം: മതരഹിതസമൂഹത്തെ സൃഷ്ടിക്കാന്‍ മതസ്ഥാപനങ്ങളുടെയും സംഘങ്ങളുടെയും സഹായവും സഹകരണവും ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും യുക്തിരഹിതവും മൗഢ്യവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മതവിശ്വാസികളുടെ ശാക്തീകരണത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മത സംവിധാനങ്ങള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളോട് വിയോജിക്കുന്നതും നിസഹകരിക്കുന്നതും സ്വാഭാവികമാണ്. അത്തരം നീക്കങ്ങളെ പൗരാവകാശനിഷേധങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി കമ്മ്യൂനിസ്റ്റ് നിരീശ്വരവാദികളും യുക്തിവാദികളും നടത്തുന്ന കുപ്രചരങ്ങളിലെ യുക്തിരാഹിത്യം കാണാതെപോകരുത്.
മതനിഷ്ടയുള്ള സമൂഹത്തിന് വേണ്ടി രാജ്യത്തിന്റെ നിയമപരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍, അംഗങ്ങളുടെ അച്ചടക്കത്തിന് വേണ്ടി നിര്‍ദേശങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങളെ മറികടക്കുമ്പോള്‍ എടുക്കേണ്ടിവരുന്ന നടപടികളെ അവകാശധ്വംസനമായി ചിത്രീകരിക്കുന്ന പ്രവണത ആശാവഹമല്ല. പ്രസിഡന്റ് ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.സി മുഹമ്മദ് ബാഖവി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, അലി ഫൈസി കൊടുമുടി, സി യൂസുഫ് ഫൈസി മേല്‍മുറി, എം.ടി അബൂബക്കര്‍ ദാരിമി, സി.എച്ച് ശരീഫ് ഹുദവി, കെ.വി അബ്ദുറഹിമാന്‍ ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."