'മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുവേദി രൂപീകരിക്കും'
മലപ്പുറം: മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും പിന്തുണയേകാനും സംസ്ഥാനത്തെ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഒരു പൊതുവേദി രൂപീകരിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മലപ്പുറത്ത് നടക്കുന്ന പത്രപ്രവര്‍ത്തകയൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂനിയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ, കോര്‍പ്പറേറ്റ്‌വല്‍ക്കരണം തുടങ്ങിയവ ചര്‍ച്ച ചെയ്താല്‍ മാത്രമെ നിലപാടുകളില്‍ വ്യക്തതയുണ്ടാകൂ.
ഫ്യൂഡല്‍വാഴ്ചക്കെതിരേയുള്ള പേരാട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമായിരുന്ന മാധ്യമങ്ങളിന്ന് മനുഷ്യന്റെ അഭിരുചികളെ വില്‍പ്പനച്ചരക്കാക്കുകയാണ്. മാധ്യമങ്ങളുടെ ശക്തിയെക്കുറിച്ച് ആദ്യം മനസിലാക്കിയത് മുതലാളിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്ത് രാജ്യത്ത് ഒരുപാട് നിയമങ്ങളുണ്ടെങ്കിലും ഒന്നുപോലും നടപ്പിലാക്കിയിട്ടില്ലെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം പറഞ്ഞു. തങ്ങളും തൊഴിലാളികളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
തൊഴില്‍ നിയമം രാജ്യത്തുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ ശശിധരന്‍ അഭിപ്രായപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ അധ്യക്ഷനായി. പ്രസിഡന്റ് പി അബ്ദുല്‍ ഗഫൂര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് എടപ്പാള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."