HOME
DETAILS
MAL
ഇന്‍വെസ്റ്റിഗേഷന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
backup
October 26 2017 | 21:10 PM
വടകര: വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ പ്രവൃത്തിക്കായി 31 കോടി രൂപ നേരത്തെ വകയിരുത്തിയിരുന്നു.
വടകര താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വയനാട് ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ വടകര നഗരത്തില്‍ എത്താന്‍ പറ്റുന്ന റോഡാണിത്. പലയിടങ്ങളിലായി പൊട്ടിത്തകര്‍ന്നതിനെ തുടര്‍ന്ന് വലിയ തോതിലുള്ള ഗതാഗത പ്രശ്നമാണ് ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."