മഹല്ല് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി
നാദാപുരം: വിഭാഗീയതയുടെ പേരില്‍ മഹല്ല് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. മുടവന്തേരി മഹല്ല് പ്രസിഡന്റും പണ്ഡിതനുമായ ചേനോളി വി.സി.കെ തങ്ങളാണ് സി.പി. എം, എ.പി വിഭാഗം പ്രവര്‍ത്തകരുടെ ഗൂഢാലോചനയെ തുടര്‍ന്ന് അറസ്റ്റിലായത്. ആത്മീയ ചികിത്സ നടത്തിയിരുന്ന തങ്ങളുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ കണ്ണൂരിലെ ഒരു യുവാവും കുടുംബവും അപസ്മാര ചികിത്സക്കായി എത്തിയിരുന്നു. ഏറെ നാള് ഗള്‍ഫിലായിരുന്ന തങ്ങളുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ ചികിത്സക്കെത്തിയത്. ചികിത്സ നടത്തുന്നതിനിടെ പരിസരത്തുള്ള ഏതാനും ആളുകള്‍ വീട്ടില്‍ കയറിച്ചെന്നു ബഹളം വെക്കുകയും പൊലിസിനെ വരുത്തി തങ്ങളെ അറസ്റ്റു ചെയ്യിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിന്റെ ബന്ധുക്കള്‍ ചികിത്സയെക്കുറിച്ചോ തങ്ങള്‍ക്കെതിരെയോ പരാതിയില്ലെന്ന് പൊലിസിനെ അറിയിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. നീണ്ട വര്‍ഷത്തെ തര്‍ക്കം നിലനില്‍ക്കുന്ന പനാടത്താഴ മഹല്ലില്‍ ഒന്നര മാസം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മിറ്റി പ്രസിഡന്റായി തങ്ങളെ തെരഞ്ഞെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കള്ളക്കേസിലൂടെ തീര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രാകൃത ചികിത്സ നടത്തിയെന്ന പേരിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."