നവാസ് മൂന്നാംകൈയുടെ പുസ്തകങ്ങള്‍ ഷാര്‍ജാ പുസ്തകമേളയില്‍
കുറ്റ്യാടി: യുവ എഴുത്തുകാരന്‍ നവാസ് മൂന്നാംകൈ രചിച്ച 'മാതാപിതാക്കള്‍ അറിഞ്ഞതിലുമപ്പുറം', 'അകലെയല്ല ഐ.എ.എസ്' എന്നീ പുസ്തകങ്ങള്‍ നവംബര്‍ ആദ്യവാരം നടക്കുന്ന ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും.
അധ്യാപകന്‍, പരിശീലകന്‍, കോളമിസ്റ്റ്, ഗ്രന്ഥകര്‍ത്താവ്, പ്രസാധകന്‍ എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനങ്ങളെ വൈവിധ്യപരവും സര്‍ഗാത്മകപരവുമാക്കുന്ന നവാസ് മൂന്നാംകൈ വിജയത്തിലേക്കുള്ള ചുവടുവെപ്പ്, ഉണര്‍വിന്റെ സംഗീതം, ആരോഗ്യവിചാരം, വിസ്മയിപ്പിക്കുന്ന വിജയഗാഥകള്‍, വിജയച്ചിറകുകള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും അക്ബര്‍ കക്കട്ടിലിന്റെ തെരഞ്ഞെടുത്ത കഥകളുടെ കംപൈലറും പ്രസാധകനുമാണ്. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ ലൂമിനസ് ക്ലോട്‌സ് എന്ന പുസ്തകത്തിന്റെ കംപൈലറായ അദ്ദേഹം സുപ്രഭാതത്തില്‍ 'രക്ഷിതാക്കളറിയാന്‍' എന്ന പംക്തിയില്‍ എഴുതുന്നുണ്ട്. ലൂമിനസ് വേള്‍ഡ് ചീഫ് ട്രെയിനര്‍, പ്രൊഫ.നവാസ് നിസാര്‍ നോളജ് സെന്റര്‍ ഫാക്കല്‍റ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു. ഉപരിപഠനത്തിനൊരു വഴികാട്ടിയായി 'പടവുകള്‍' എന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."