കേരളത്തില്‍ ബി.ജെ.പി ഭരണം സ്വപ്നം മാത്രം: കോടിയേരി
കൊയിലാണ്ടി: കേരളത്തില്‍ അധികാരത്തിലെത്തുമെന്ന ബി.ജെ.പിയുടെ മോഹം വെറും സ്വപ്നമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബി.ജെ.പിയാണെന്നും ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, ഐ.എസ് എന്നീ സംഘടനകളാണ് ഭീകരവാദികളെന്നും അദ്ദേഹം ആരോപിച്ചു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും ഗുജറാത്ത് കലാപവും ബി.ജെ.പിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇടതുപക്ഷം എക്കാലത്തും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദല്‍ എന്തായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ നല്‍കുന്നതെന്നും അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന ഭരണനടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. സത്യന്‍ മൊകേരി, പി. വിശ്വന്‍, എം. നാരായണന്‍, കെ. ലോഹ്യ, കെ. കുഞ്ഞമ്മദ്, സി. സത്യചന്ദ്രന്‍, പി.കെ രാജന്‍, സ്‌കറിയാ തോമസ്, കെ.കെ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."