ഗെയില്‍ വാതക പൈപ്പ്ലൈന് പ്രതിപക്ഷ നേതാവിന് ഭീമഹരജി നല്‍കും
കൊടിയത്തൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഭീമ ഹരജി നല്കാന് കൊടിയത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്വന്ഷന് തീരുമാനിച്ചു. സംസ്ഥാനത്തുടനീളം നടക്കുന്ന 'പടയൊരുക്കം' യാത്രക്ക് മുക്കത്ത് നല്കുന്ന സ്വീകരണ ചടങ്ങില്‍ ഹരജി സമര്‍പ്പിക്കും.
സ്വീകരണ പരിപാടിയില്‍ പഞ്ചായത്തില്‍ 500 ലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്മാന് പുതുക്കുടി മജീദ് അധ്യക്ഷനായി.
കണ്‍വീനര്‍ കെ.ടി മന്‍സൂര്‍, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ മോയന്‍ കൊളക്കാടന്‍, ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്, പി. ഉപ്പേരന്‍, എന്‍.കെ അശ്റഫ്, യു.പി മമ്മദ്, ബാബു പൊലുകുന്നത്ത്, സി.ടി അഹമ്മദ് കുട്ടി, റഹ്മത്തുള്ള പരവരിയില്‍, എസ്.എ നാസര്‍, വി.പി.എ ജലീല്‍, അബ്ദു പാറപ്പുറത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."