ജനകീയ സമരങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്: അഡ്വ.എന്‍. ഷംസുദ്ദീന്
മുക്കം: എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ സമരപ്പന്തലും പദ്ധതി പ്രദേശവും സന്ദര്‍ശിച്ചു.
ജനകീയ സമരം നടക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കുന്നത് ഭരണാധികാരികള്‍ക്ക് യോജിച്ചതല്ല. പാലക്കാട് ജില്ലയിലെ കൂറ്റനാട് ഗെയില്‍ സമരം അടിച്ചൊതുക്കാന്‍ ശ്രമിച്ചപ്പോഴും ജനങ്ങള്‍ പിന്മാറാതിരുന്നത് ഈ പദ്ധതികൊണ്ടുള്ള പ്രയാസം കാരണമാണ്.
കേരള നിയമസഭയില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം പദ്ധതികള്‍ ചര്‍ച്ചക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷനായി. സലാം തേക്കുംകുറ്റി, കെ.സി.എ ഷുക്കൂര്‍, ബഷീര്‍ പുതിയോട്ടില്‍, കെ. നജീബ്, റഷീഫ് കണിയാത്ത്, കെ. കോയ, അബ്ദുല്‍ ബറ് മാസ്റ്റര്‍, കരീം പഴങ്കല്‍, കെ. നൗഷാദ്, ജാഫര്‍ എരഞ്ഞിമാവ്, നൂറുദ്ധീന്‍ കക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."