2013-ലെ പകര്‍ച്ചപ്പനിക്ക് 2017-ല്‍ തെളിവെടുപ്പ്
കൊയിലാണ്ടി: 2013-ല്‍ തീരദേശത്ത് പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനിക്കെതിരേ 2017-ല്‍ തെളിവെടുപ്പിന് ഉത്തരവിറക്കിയ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് നടപടി വിചിത്രം. നാലുവര്‍ഷം മുന്‍പ് കൊയിലാണ്ടി ഹാര്‍ബര്‍ തീരദേശത്ത് അന്നത്തെ 37 വാര്‍ഡില്‍ ഡെങ്കിപ്പനിയും മലേറിയയും പടര്‍ന്നു പിടിച്ചപ്പോഴാണ് കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറും മുസ്‌ലിം ലീഗ് നേതാവുമായ വി.പി ഇബ്രാഹിംകുട്ടി നിയമസഭാ സമിതി മുന്‍പാകെ പരാതി നല്‍കിയത്. പ്രദേശത്ത് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തണമെന്നും പരാതിയില്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നാലുവര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. ഒടുവില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഈ മാസം 24ന് ആരോഗ്യവിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്ററോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 ഒക്ടോബര്‍ 31ന് നിയമസഭാ സമിതി പ്രസ്തുത ഹരജിയില്‍ തെളിവെടുപ്പ് നടത്തുമെന്നും മറുപടിയിലുണ്ട്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനു നടപടിയെടുക്കാന്‍ വര്‍ഷങ്ങളെടുത്തതിലൂടെ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വ്യക്തമാകുന്നതെന്ന് കൗണ്‍സിലര്‍ വി.പി ഇബ്രാഹിംക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."