പാനൂര്‍ പൊലിസ് ജീപ്പിലും ഇനി ക്യാമറ കണ്ണുകള്‍
പാനൂര്‍: പാനൂര്‍ പൊലിസ് സ്റ്റേഷനിലെ ജീപ്പിലും ക്യാമറ കണ്ണുകള്‍ സജ്ജമായി. വാഹനത്തില്‍ നിന്നു അന്‍പത് മീറ്റര്‍ അകലം വരെയുള്ള ചലനങ്ങള്‍ സൂക്ഷ്മമായി റിക്കാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ശക്തമായ നാലു കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തലശ്ശേരി സബ് ഡിവിഷനില്‍ ആദ്യമായി പാനൂരിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വ്യവസായ പ്രമുഖന്‍ ചിറ്റുളി യൂസഫ് ഹാജിയുടെ സഹകരണത്തോടെയാണ് ഹൈ റെസല്യൂഷനുള്ള കാമറ സ്ഥാപിച്ചത്. ജീപ്പിന് മുകളില്‍ നാലു ഭാഗത്തേക്കും ചലിപ്പിക്കാവുന്ന കാമറ ഉപയോഗിച്ച് ജീപ്പിനകത്തിരിക്കുന്ന പൊലിസുകാര്‍ക്ക് മോണിറ്ററിലൂടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാനാകും. സ്റ്റേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഡിവൈഎസ്.പി പ്രിന്‍സ് എബ്രഹാം കാമറാ സംവിധാനം ഉദ്ഘാടനം ചെയ്തു. ചിറ്റുളി യൂസഫ് ഹാജിയെ ഡിവൈ.എസ്.പി പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പാനൂര്‍ സി.ഐ എം.കെ സജീവ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്.ഐ വി.കെ ഷൈജിത്ത്, കണ്ണവം എസ്.ഐ കെ.വി ഗണേഷ്, സി.വി.എ ജലീല്‍, കെകെ ധനഞ്ജയന്‍, പി.കെ ഷാഹുല്‍ ഹമീദ്, പി.കെ മൂസ്സ, പി. സന്തോഷ്, വി.പി ചാത്തു, ടി. സുരേഷ് ബാബു, പയറ്റാട്ടില്‍ രാജന്‍, ഒ.ടി നവാസ്, ഹാരിസ് അസ്ദ, റിയാസ് നെച്ചോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."