കണ്ണൂര്‍ രൂപതാ പ്രേഷിത സംഗമം
കണ്ണൂര്‍: വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കണ്ണൂര്‍ സന്ദര്‍ശിച്ചതിന്റെ 475ാം വാര്‍ഷികവും ഫാ. പീറ്റര്‍ കയ്‌റോണി എസ്.ജെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ എണ്‍പതാം വാര്‍ഷികവും കണ്ണൂര്‍ രൂപതാ പ്രേഷിത സംഗമമായി 28, 29 തിയതികളില്‍ താവം, ബര്‍ണശ്ശേരി എന്നിവിടങ്ങളില്‍ വച്ച് ആഘോഷിക്കും. 29ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പി.കെ ശ്രീമതി എം.പിയും റിച്ചാര്‍ഡ് ഹെ എം.പിയും സംയുക്തമായി റാലി ഫഌഗ് ഓഫ് ചെയ്യുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന്് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഫാ ദേവസി ഈരത്തറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സെന്റ് ആഞ്ചലോ ഫോര്‍ട്ടിലെ സെന്റ് ജെയിംസ് ചാപ്പിലില്‍ നിന്നായിരിക്കും റാലി ആരംഭിക്കുക. വിവിധ സ്ഥലങ്ങളില്‍ നിന്ന് പുറപ്പെടുന്ന മിഷന്‍ റാലികള്‍ 29ന് ഉച്ചക്ക് മൂന്നിന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അങ്കണത്തില്‍ എത്തും. മിഷന്‍ സഹകരണ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂര്‍ രൂപതാ മെത്രാന്‍ റവ. ഡോ അലക്‌സ് വടക്കുംതല നടത്തും. സംഗമത്തിന് മുന്നോടിയായി കണ്ണൂര്‍ രൂപതയുടെ പരിസ്ഥിതി പരിപാലന പദ്ധതിയായ ക്ലീന്‍ കണ്ണൂരിന്റെ ഭാഗമായി 28ന് രാവിലെ ഒമ്പത് മുതല്‍ കലക്ടറേറ്റ്, കെ.എസ്.ആര്‍ടി.സി ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവ സന്നദ്ധസേന വൃത്തിയാക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ക്ലാരന്‍സ് പാലിയത്ത്, ആന്റണി നെറോണ, രതീഷ് ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."