HOME
DETAILS
MAL
ശാസ്ത്രമേളയില്‍ രുചിക്കൂട്ടുമായി എന്‍.എസ്.എസ് ടീം
backup
October 26 2017 | 22:10 PM
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയുടെ പ്രധാന വേദിയായ പുഴാതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ് ടീം ഒരുക്കിയ റിഫ്രഷ്മെന്റ് സ്റ്റാള്‍ ശ്രദ്ധേയമായി. നാടന്‍ പരിപ്പുവട, ഉള്ളിവട, മുട്ടയപ്പം, ഉണ്ണിയപ്പം, സമൂസ, കല്ലുമ്മക്കായ, വിവിധ തരം അപ്പങ്ങള്‍ തുടങ്ങി കുലുക്കിസര്‍ബത്ത് വരെ സ്റ്റാളിലുണ്ട്. എല്ലാ വിഭവങ്ങളും എന്‍.എസ്.എസ് ടീം അംഗങ്ങളുടെ വീടുകളില്‍ നിന്നു ശേഖരിച്ചുകൊണ്ടുവന്നാണ് സ്റ്റാള്‍ ഒരുക്കിയത്. നാടന്‍ തനിമ വിളിച്ചോതുന്ന തരത്തില്‍ പച്ചോല മെടഞ്ഞാണ് സ്റ്റാള്‍ നിര്‍മിച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഫൈസലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ മുബഷിര്‍, ആകര്‍ഷ്, ഹാദി, മിഥിലാജ്, വൈശാഖ് എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് ഈ റിഫ്രഷ്മെന്റ് സ്റ്റാള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."