HOME
DETAILS

ഈ കുഴി ആരെ വീഴ്ത്താന്‍; ഓവുചാലിന് വേണ്ടി ഉണ്ടാക്കിയ കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  
backup
October 26 2017 | 22:10 PM

%e0%b4%88-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b5


ചേലേരി: ഓവുചാലിനു വേണ്ടി റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ചേലേരിമുക്ക്-മുണ്ടേരിക്കടവ് റോഡിലാണ് ഓവുചാല്‍ നിര്‍മിക്കുന്നതിനായി നാലുമീറ്ററോളം ആഴത്തില്‍ കുഴിയെടുത്ത് പണി പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.
രണ്ട് മാസമായി ഇവിടെ ഒരു നി
ര്‍മാണ പ്രവൃത്തിയും നടക്കുന്നില്ല. ഇതോടെ കുഴി മണ്ണിട്ടു മൂടാനൊരുങ്ങുകയാണ് നാട്ടുകാര്‍. ചേലേരിമുക്കിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനായി മൂന്ന്മാസം മുമ്പാണ് ഇവിടെ ഓവുചാല്‍ നിര്‍മാണം ആരംഭിച്ചത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. സമീപത്തെ ഇടവഴിയിലൂടെ വെള്ളം ഒഴുക്കിവിടാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ സമീപവാസികള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഓവുചാല്‍ മുണ്ടേരിക്കടവ് ഭാഗത്തേക്ക് നീട്ടി. ആകെ 450 മീറ്റര്‍ നീളത്തിലാണ് ഓവുചാല്‍ നിര്‍മിക്കുന്നത്. 350 മീറ്ററോളം പണി പൂര്‍ത്തിയായി. ഇതിനിടയില്‍ കയ്യങ്കോട് റോഡിനു സമീപം ഉയരം കൂടിയ സ്ഥലമായതിനാല്‍ ഭൂമിക്കടിയിലൂടെ ഓവുചാല്‍ നിര്‍മിക്കേണ്ടി വരും.
ഇതിനുവേണ്ടി നൂറ് മീറ്ററോളം ദൂരം നാലുമീറ്ററോളം ആഴത്തില്‍ കുഴിയെടുക്കേണ്ടതുണ്ട്. നിലവിലുള്ള എസ്റ്റിമേറ്റ് തുകയ്ക്ക് ഇത്രയും ആഴത്തില്‍ കുഴിയെടുത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ പണി പാതിവഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇനി നൂറുമീറ്റര്‍ ദൂരം ഓവുചാലും ഒരു കല്‍വര്‍ട്ടും നിര്‍മിക്കാനുണ്ട്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി അടുത്തദിവസം തന്നെ പണി പുനരാരംഭിക്കുമെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago