പേരോല്‍ സമ്മേളനത്തില്‍ ചര്‍ച്ചയായത് വികസന പ്രശ്‌നങ്ങള്‍
നീലേശ്വരം: സി.പി.എം പേരോല്‍ ലോക്കല്‍ സമ്മേളന ചര്‍ച്ചയില്‍ രാഷ്ട്രീയത്തെയും മറികടന്നു വിഷയമായത് നഗരവികസനം. ആദ്യ ലോക്കല്‍ സമ്മേളനത്തില്‍ തന്നെ പതിവു തെറ്റിച്ച് ചര്‍ച്ച പുതിയ ദിശ തേടിയത് രാഷ്ട്രീയനിരീക്ഷകര്‍ക്കും കൗതുകമായി. പുതിയ നഗരസഭാ ബസ് സ്റ്റാന്‍ഡിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന വീഴ്ചയും തെരുവു വിളക്കുകള്‍ കണ്ണടച്ചതുമാണ് പ്രധാനമായും ചര്‍ച്ചയായത്. നീലേശ്വരം ബസ് സ്റ്റാന്‍ഡിനായി കരുവാച്ചേരിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സ്ഥലം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി ഏറ്റെടുക്കുന്നതില്‍ നഗരസഭ വീഴ്ച വരുത്തിയെന്നു പ്രതിനിധികള്‍ തുറന്നടിച്ചു. സമ്മേളന പ്രതിനിധിയായി പങ്കെടുത്ത നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു നഗരവികസന ചര്‍ച്ച.
സ്ഥലം ഏറ്റെടുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞ ഭരണ സമിതി സര്‍വകക്ഷി സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും കാര്യങ്ങള്‍ എവിടെയുമെത്താത്തതും നിലവില്‍ സംസ്ഥാനം ഭരിക്കുന്നത് ഇടതു സര്‍ക്കാരായിട്ടും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."