HOME
DETAILS
MAL
ബൈക്ക് തടഞ്ഞു നിര്‍ത്തി വ്യാപാരിയുടെ പണം കവര്‍ന്നു
backup
October 26 2017 | 22:10 PM
കുമ്പള: യുവ വ്യാപാരിയായ പൈവളിഗെ സ്വദേശി അബ്ദുല്‍ റഷീദി (25) നെ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൈവളിഗെയിലാണ് സംഭവം. കാസര്‍കോട്ടെ ഒരു ബേക്കറി ഉടമയായ റഷീദ് കടയടച്ച് വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് രണ്ടംഗ സംഘം കൈകാണിച്ച് ബൈക്ക് നിര്‍ത്തിച്ചത്. മൊബെല്‍ ഫോണുകള്‍, എണ്ണായിരം രൂപ, മറ്റു രേഖകള്‍ എന്നിവയുമായി കടന്നു സംഘം കളയുകയായിരുന്നു. നമ്പര്‍ പതിക്കാത്ത ബൈക്കിലാണ് സംഘം പോയത്. റഷീദിനെ കുമ്പള ജില്ലാ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."