ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്: രജിസ്‌ട്രേഷന്‍
കോട്ടയം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ആര്‍.എസ്.ബി.വൈ ചിസ്.എസ്.ചിസ്) 201819 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുളള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
അക്ഷയകേന്ദ്രങ്ങളും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളും മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഒക്‌ടോബര്‍ 31 വരെയാണ് സൗജന്യ രജിസ്‌ട്രേഷനുള്ള സമയം. രജിസ്റ്റര്‍ ചെയ്യാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 2017 18 വര്‍ഷത്തില്‍ ഫോട്ടോ എടുത്തു കാര്‍ഡ് എടുത്തവരും കാര്‍ഡ് പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ ഉളളവര്‍ക്ക് മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടാതെ തന്നെ അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും അര്‍ഹത തെളിയിക്കുന്ന രേഖയുടെ അസ്സലും പകര്‍പ്പും രജിസ്‌ട്രേഷന് ഹാജരാക്കണം. പട്ടികജാതിപട്ടിക വര്‍ഗക്കാര്‍, മത്സ്യതൊഴിലാളികള്‍, ആശാപ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിലെ നിറമോ വരുമാന പരിധിയോ ബാധകമല്ലാതെ രജിസ്റ്റര്‍ ചെയ്യാം.
വിശദ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയഉന്നതി കേന്ദ്രങ്ങളിലോ 1800 200 2530 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."