കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് അവസാനിപ്പിക്കണം: എ.കെ ആന്റണി
കൊച്ചി: കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. 25ഉം 50ഉം കോടികളൊക്കെ മുടക്കി ആരാധനാലയങ്ങള്‍ മോടിപിടിപ്പിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കെ.വി തോമസ് ട്രസ്റ്റിന്റെ വിദ്യാപോഷണം പോഷക സമൃദ്ധം പദ്ധതിയുടെ 14ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എറണാകുളം ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആരാധനാലയങ്ങള്‍ക്ക് പണവും പൊന്നും വാരിക്കോരിനല്‍കുന്ന സ്ഥിതിവിശേഷമാണുള്ളത്. ആരാധനാലയ നടത്തിപ്പുകാര്‍ ഇത് നല്ല കാര്യങ്ങള്ക്കായാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കണം. ഇത്തരം സമ്പത്തിന്റെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനെതിരെ എന്തൊക്കെ ആക്ഷേപമുണ്ടായാലും ജീവകാരുണ്യപ്രവര്ത്തനങ്ങളിലേര്പ്പെടുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."