മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച നടത്തി. കശ്മിര് പ്രശ്നപരിഹാരത്തിനായി ദിനേശ്വര്‍ ശര്‍മ്മയെ നിയമിച്ചതിനെതിരേ ഹുര്‍റിയത്ത് രംഗത്തുവന്നതിന് പിന്നാലെയാണ് മെഹബൂബ, ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ചാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ദിനേശ്വര്‍ ശര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥനായി നിയമിച്ചത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തെങ്കിലും വിഘടന വാദികള്‍ എതിര്‍ത്തിട്ടുണ്ട്. മധ്യസ്ഥന്‍ നടത്തുന്ന ചര്‍ച്ചയിലൂടെ മാത്രം കശ്മീരിലെ പ്രശ്നങ്ങള്‍ തീരില്ലെന്ന് കോണ്‍ഗ്രസും സി.പി.എമ്മും അഭിപ്രായപ്പെട്ടിരുന്നു.കശ്മീര്‍ ചര്‍ച്ചക്കായി മധ്യസ്ഥനെ നിയോഗിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഹിസ്ബുല്‍ മേധാവി സയ്യിദ് സലാഹുദീന്റെ മകന് സയ്യിദ് യൂസഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."