'വിശപ്പിന്നൊരു പൊതിച്ചോറ് ' പദ്ധതി
ചവറ: തേവലക്കര പടപ്പനാല്‍ കേന്ദ്രമാക്കിയുള്ള യുവ കലാ കായിക വേദി അശരണരും ആലംബഹീനരുമായ ആളുകളുടെ വയറു നിറക്കാന്‍ 'വിശപ്പിന്നൊരു പൊതിച്ചോറ് ' പദ്ധതി നടപ്പാക്കി.
കോയിവിള ബിഷപ്പ് ജറോം അഭയകേന്ദ്രത്തിലെ നൂറിലധികം വരുന്ന അന്തേവാസികള്‍ക്ക് മാസത്തിലൊരിക്കല്‍ ആഹാരം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍ വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യുവ കലാസാംസ്‌കാരിക സമിതിയുടെ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ ജോസ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, ബ്ലോക് പഞ്ചയത്തംഗം മുംതാസ് പങ്കെടുത്തു.
'യുവ' ഭാരവാഹികളായ അനസ്, ഗ്ലോബല്‍ അക്ബര്‍ ,പള്ളിയുടെ കിഴക്കതിതില്‍ നിസാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കേരളോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ യുവ കലാ കായിക വേദി പ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."