കണ്ണനല്ലൂരിലെ പൊലിസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും
കൊട്ടിയം: കണ്ണനല്ലൂരിലെ പൊലിസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അനുവാദം നല്‍കി.
ഇതോടൊപ്പം സംസ്ഥാനത്ത് മറ്റ് ആറിടത്തും പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെ ആറുമാസത്തിനകം സ്റ്റേഷന്‍ കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ആരംഭിക്കുമെന്നാണ് സൂചന. കൊട്ടിയം സ്റ്റേഷനും ചാത്തന്നൂരിന്റെ ചില ഭാഗങ്ങളും വിഭജിച്ചാണ് കണ്ണനല്ലൂരില്‍ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്.
പ്രദേശത്ത് കൊലപാതകങ്ങളും ആത്മഹത്യകളും മോഷണവും നടക്കുന്നത് ഒരുപരിധി വരെ തടയാന്‍ പുതിയ പൊലിസ് സ്റ്റേഷന് കഴിയുമെന്നാണ് കരുതുന്നത്. മുഖത്തലയില്‍ സി.പി.എം-സി.പി.ഐ അക്രമങ്ങളുണ്ടായപ്പോഴും സമീപത്ത് പൊലിസ് സ്റ്റേഷന്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സ്റ്റേഷനായി വാടകകെട്ടിടമാകും ആദ്യം പരിഗണിക്കുക. പിന്നീട് സ്ഥലം വാങ്ങി സ്ഥിരം കെട്ടിടം നിര്‍മിക്കും.
പുതിയ തസ്തിക സൃഷ്ടിച്ച് ഇതിനായി കൂടുതല്‍ നിയമനവും നടത്തും.
നിലവില്‍ കണ്ണനല്ലൂരില്‍ പൊലിസ് ഔട്ട് പോസ്റ്റ് മാത്രമാണുള്ളത്.
ജനമൈത്രിയടക്കം നിരവധി ജനകീയമുഖമായി സര്‍ക്കാര്‍ പൊലിസ് സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
വരും വര്‍ഷങ്ങളിലും ഈ നടപടികളുടെ തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ് കൂടുതല്‍ പൊലിസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."