രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനെന്ന് ശിവസേനാ എം.പി 2014ലെ മോദി പ്രഭാവത്തിന് മങ്ങലേറ്റു
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും നരേന്ദ്രമോദിയെ ഇകഴ്ത്തിയും ശിവസേന എം.പി സഞ്ജയ് റാവത്ത്. രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പുഎന്നുവിളിച്ച് അവഹേളിക്കുന്നത് ശരിയല്ലെന്നും ശിവസേനാ എം.പി പറഞ്ഞു. അതേസമയം നരേന്ദ്ര മോദിയുടെ ശോഭ മങ്ങിയിരിക്കുകയാണ്. 2014 തെരഞ്ഞെടുപ്പുസമയത്തുണ്ടായിരുന്ന പ്രഭാവമൊന്നും ഇന്ന് മോദിക്കില്ല. ബി.ജെ.പിയോടുള്ള ജനങ്ങളുടെ താല്‍പര്യത്തിനും മങ്ങലേറ്റിരിക്കുകയാണ്.
വികലമായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും ഉണ്ടാക്കുക.
ഒരുചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് സഞ്ജയ് റാവത്തിന്റെ വിമര്‍ശനം. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങള്‍ തന്നെയാണ്. വോട്ടര്‍മാരായ അവരാണ് ആര് തെരഞ്ഞെടുക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത്. രാഹുല്‍ ഗാന്ധിയെ മാത്രമല്ല ആരേയും പപ്പു എന്നുവിളിക്കാനുള്ള ശേഷി ഇന്ന് ജനങ്ങള്‍ക്കുണ്ട്. ജി.എസ്.ടിയ്‌ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയത് മോദിയുടെ പ്രഭാവം മങ്ങിയെന്നതിന് തെളിവാണ്.
എന്‍.ഡി.എ സര്‍ക്കാരില്‍ ഘടക കക്ഷിയായ ശിവസേന പലസമയങ്ങളിലായി ബി.ജെ.പിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നിരവധി തവണയാണ് നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിമുഖപത്രമായ സാംനയിലൂടെയാണ് ബി.ജെ.പിയ്‌ക്കെതിരേ ശിവസേന ആരോപണമുന്നയിക്കാറുണ്ടായിരുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ സഞ്ജയ് റാവത്ത് ഉയര്‍ത്തിയ പരാമര്‍ശത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ശക്തമായ പ്രകമ്പനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിന് മങ്ങലേറ്റിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."