താജ്മഹല്‍ ശുചീകരണം; യു.പി മുഖ്യമന്ത്രി ശുചീകരിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസെന്ന് ഉവൈസി
ആഗ്ര: താജ്മഹലിനെചൊല്ലി ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടയില്‍ ഇന്നലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുകയും ഇതിന്റെ പരിസരം ശുചീകരിക്കുകയും ചെയ്തു.
ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്നതല്ല താജ്മഹല്‍ എന്ന് വ്യക്തമാക്കിയാണ് ബി.ജെ.പി നേതാക്കളും ചില മന്ത്രിമാരും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍ താജ്മഹല്‍ സംബന്ധിച്ച വിവാദത്തെ ലഘൂകരിക്കാനും ഇന്ത്യയിലെ ജനങ്ങളുടെ രക്തവും വിയര്‍പ്പുംകൊണ്ടാണ് ഇത് നിര്‍മിച്ചതെന്നും യോഗി വ്യക്തമാക്കിയിരുന്നു.
ഇന്നലെ ആഗ്രയിലെത്തിയ അദ്ദേഹം 500ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ശുചീകരണം നടത്തിയത്.
അതേസമയം യോഗി ശുചീകരിക്കേണ്ടത് താജ്മഹലല്ലെന്നും മറിച്ച് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസാണെന്നും അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്( എ.ഐ.എം.ഐ.എം)പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച താജ്മഹലിനെതിരേ ബി.ജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ മനസിലാണ് ശുചീകരണം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."