HOME
DETAILS

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവംഅഷ്ടമുടിക്കായലോരം ശുചിത്വത്തിലേക്ക്

  
backup
October 26 2017 | 23:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%9c-5


കൊല്ലം: ശുചിത്വത്തിന്റെ നല്ലപാഠം പകര്‍ന്ന് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തെ വരവേല്‍ക്കുകയാണ് സംഘാടക സമിതിയും ജനങ്ങളും.
വള്ളംകളിക്ക് മുന്നോടിയായി അഷ്ടമുടി കായലും തീരവും മാലിന്യമുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞം എം. നൗഷാദ് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. കായല്‍ തീരവും പരിസരവും വൃത്തിയാക്കുന്നതിന് വിവിധ കോളജുകളിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, ഡി.റ്റി.പി.സി. ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ജലോത്സവ സംഘാടകര്‍ തുടങ്ങിയവര്‍ക്കൊപ്പം നാട്ടുകാരും പങ്കുചേര്‍ന്നു.
വള്ളംകളിക്ക് മുന്‍പ് തന്നെ പരിസരമാകെ സമ്പൂര്‍ണ ശുചിത്വത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഈ മാതൃക പിന്തുടര്‍ന്ന് അഷ്ടമുടി സംരക്ഷണം തുടര്‍പ്രക്രിയയാകുമെന്ന പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. വള്ളംകളി കഴിഞ്ഞും ഇവിടം കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം ഉണ്ടാകും. മാലിന്യങ്ങളുടെ തീരത്തേക്കിറങ്ങി ശുചീകരണത്തില്‍ സജീവപങ്കാളിത്തം നല്‍കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ഡി.റ്റി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
അഷ്ടമുടി ഫെസ്റ്റിന് ഇന്ന് ആവേശത്തുടക്കം
ജലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അഷ്ടമുടി ഫെസ്റ്റിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ആശ്രാമം മൈതാനത്ത് കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന സമ്മേളനത്തില്‍ ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിക്കും.
ഫെസ്റ്റിന്റെ ഭാഗമായ റേഡിയോ നാടകം എം. മുകേഷ് എം. എല്‍.എ.യും ഭക്ഷ്യമേള എം. നൗഷാദ് എം. എല്‍. എ. യും ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീളുന്ന തത്സമയ ഫൊട്ടോഗ്രഫി മത്സരം ഫോട്ടോഗ്രഫിക് ട്രെയിനറായ ഹസിം കോമാച്ചിയാണ് ഉദ്ഘാടനം ചെയ്യുക.
ആറുമുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക. ഇതേ സമയം കെ.എസ്. ആര്‍. ടി. സി . സ്റ്റാന്‍ഡിന് മുന്നിലെ ഡി.റ്റി .പി.സി. വേദിയില്‍ പാരമ്പര്യ കലാരൂപമായ പൂപ്പടത്തുള്ളലുമുണ്ടാകും.
ഫെസ്റ്റില്‍ നടക്കുന്ന ആറന്‍മുള വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചിരുന്നു. കൂപ്പണ്‍ ഒന്നിന് 250 രൂപ. ഫെസ്റ്റിലേക്ക് 40 രൂപയാണ് പ്രവേശനഫീസ്. പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം.
വഞ്ചിപ്പാട്ട് മത്സരം രജിസ്റ്റര്‍ ചെയ്യാം
പുതുതലമുറയെക്കൂടി ജലോത്സവത്തിന്റെ ആവേശത്തിലേക്ക് നയിക്കാന്‍ വഞ്ചിപ്പാട്ട്, ചിത്രരചനാ മത്സരങ്ങള്‍ അരങ്ങേറും.
28, 29 തീയതികളിലാണ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി മത്സരം. കെ. എസ്. ആര്‍. ടി. സി. ബസ്സ്റ്റാന്‍ഡിന് മുന്നിലുള്ള ഡി.ടി.പി.സി. യുടെ വേദിയില്‍ നടക്കുന്ന മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 2745625, 2750170.
മിനിമാരത്തണ്‍ ഇന്ന്
ജലോത്സവത്തിന്റെ ആവേശം നാടാകെ പടര്‍ത്താന്‍ ഇത്തവണ മിനിമാരത്തണും. രാവിലെ ഏഴിന് കരുനാഗപ്പള്ളിയില്‍ നിന്നാണ് ഓട്ടത്തിന്റെ ആവേശവുമായി മിനിമാരത്തണ്‍ തുടങ്ങുക.
ദേശീയപാതയിലൂടെ ജലോത്സവ വിളംബരത്തിന്റെ അടയാളമായി മാറുന്ന മാരത്തണ്‍ ജലോത്സവ നഗറില്‍ സമാപിക്കും. പ്രമുഖരടക്കം നേതൃത്വം നല്‍കും.
മാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ നവംബര്‍ എട്ടുവരെ
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വള്ളംകളിയുമായി ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍, കാമറാമാന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍.
ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10000 രൂപ, 7000 രൂപ, 5000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവുമാണ് നല്‍കുക. എന്‍ട്രികള്‍ നവംബര്‍ എട്ടിനകം കലക്‌ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ സമര്‍പ്പിക്കണം.
വീണ്ടും ഹൃദയങ്ങള്‍ തൊട്ട് അനീസ്യ
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായ അഷ്ടമുടി ഫെസ്റ്റിന്റെ സാംസ്‌കാരിക പരിപാടികളുടെ അരങ്ങില്‍ ആദ്യമെത്തിയത് കഥാപ്രസംഗമായിരുന്നു.
വിശ്വസാഹിത്യത്തെ സാധാരണക്കാരന് പ്രാപ്തമാക്കിയ വി. സാംബശിവന്റെ അനീസ്യ എന്ന കഥയാണ് ജലോത്സവ നഗരിയെ സമ്പന്നമാക്കിയത്. സാംബശിവന്റെ പുത്രനും കഥാപ്രസംഗ വേദിയിലെ നിറസാന്നിധ്യവുമായ ഡോ. വസന്തകുമാര്‍ സാംബശിവനിലൂടെ അനീസ്യ പുനര്‍ജനിക്കുമ്പോള്‍ ആസ്വാദകര്‍ക്ക് ഓര്‍മകളിലേക്ക് അതൊരു മടക്കയാത്രയായി.
'പുഷ്പിതജീവിത വാടിയിലൊരപ്‌സര സുന്ദരിയാണനീസ്യ' എന്ന ഹൃദ്യഗാനം വസന്തകുമാര്‍ ആലപിക്കുമ്പോള്‍ പലരും അതേറ്റുപാടുകയായിരുന്നു.
വേദികളെ കീഴടക്കിയ സാംബശിവന്റെ അനീസ്യ വസന്തകുമാറിന്റെ അവതരണത്തില്‍ സുഭദ്രമായി. കഥാപ്രസംഗ കലയുടെ തിരിച്ചുവരവിന്റെ നാന്ദികൂടിയായി അനീസ്യയുടെ അവതരണം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago