ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
മണ്ണാര്‍ക്കാട്: ഹയര്‍ സെകന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷ സമയം മാറ്റി ഉച്ചക്ക് നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ ( കെ.എച്ച്.എസ്.ടി.യു) ആവശ്യപ്പെട്ടു. ഒരു ക്ലാസില്‍ മുപ്പത് പേരെ ഇരുത്തി നടത്തുന്ന ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ മിക്കവാറും മുന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതാണ്. കൂടാതെ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികളില്‍ ഭുരിഭാഗവും ദൂരെ യാത്ര ചെയ്യുന്നവരാണ്.
നിലവിലെ സമയ മാറ്റം ഒരിക്കലും പ്രായോഗികമല്ല അധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷിയാമായി തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള നയത്തില്‍ കെ.എച്.എസ്.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ടി.പി മുഹമ്മദ് റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ സലിം, എം.പി. സദീഖ്, ഫഹദ് കൊമ്പത്ത്, മുഹമ്മദ് അമീന്, സത്യനാരായണന്, നജ്മുദ്ധീന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."