HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് അപേക്ഷിക്കാം
backup
October 26 2017 | 23:10 PM
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തനം (വൊളന്ററി സര്‍വീസ്) അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ആറ് മാസമെങ്കിലും പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും താഴെ കൊടുക്കുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയാലിസിസ് ടെക്‌നീഷന്‍: ഡിപ്ലൊമ, ഡിഗ്രി ഇന്‍ ഡയാലിസിസ് ടെക്‌നോളജി. ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്: ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷന്‍: ഡിപ്ലൊമ, ഡിഗ്രി ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി. കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ്: ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. എമര്‍ജന്‍സി മെഡിസിന്‍ സ്റ്റാഫ് നഴ്‌സ്: ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0491 2533327, 9447943969.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."