ഇന്ത്യന്‍ സമ്പദ്ഘടനയുടെ തകര്‍ച്ച സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ടത്: സി.പി ജോണ്‍
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ സമ്പദ് ഘടനയുടെ സമീപ കാല പതനം രാജ്യ ഭരണാധികാരികളാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും ദുരന്തം വിലക്ക് വാങ്ങിയ പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. എം.ഇ.എസ്. പാലക്കാട് ജില്ലാ കമ്മിറ്റിയും, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ രാത്രി ഇന്ത്യന്‍ സമ്പദ് ഘടനയുടെ മരണ വാറണ്ട് ഒപ്പിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയത് അബന്ധങ്ങളുടെ വഴിയിലൂടെയാണെന്നും സി.പി ജോണ്‍ അഭിപ്രായപ്പെട്ടു.
എം.ഇ.എസ് കല്ലടി കോളജില്‍ നടന്ന സെമിനാറില്‍ ഡോ. പി.എ ഫസല്‍ ഗഫൂര്‍ മോഡറേറ്ററായി. പി.എം സാദിഖലി, ജോസഫ് സി. മാത്യൂ, ഷമീര്‍ മൂഴിയന്‍, കെ.പി.എസ് പയ്യനെടം സംസാരിച്ചു.
എ. ജബ്ബാറലി സ്വഗതവും, ഡോ. ഒ.പി സലാഹുദ്ദീന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."