കെ.ടി മാനു മുസ്ലിയാര് അനുസ്മരണ സമ്മേളനം നാളെ പട്ടാമ്പിയില്‍
പാലക്കാട്: സമസ്തകേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിതനും സമസ്തകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന കെ.ടി മാനു മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം നാളെ കാലത്ത് 10 മുതല്‍ പട്ടാമ്പി കൊണ്ടൂര്‍ക്കര നൂറുല്‍ഹിദായ ഇസ്ലാമിക് സെന്റര്‍ ക്യാംപസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സി. ഹംസ മേലാറ്റൂര്‍, ഒ.എം കരുവാരകുണ്ട് അനുസ്മരണ പ്രഭാഷണം നടത്തും.
സമസ്ത മുശാവറ അംഗം നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് അവാര്‍ഡ് ദാനവും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടിയെ ആദരിക്കല്‍ ചടങ്ങും നടക്കും.
എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് അബ്ദുറഹിമാന് മുസ്ലിയാര്, എസ്.കെ.എസ്.ബി.വി ഉപദേശക സമിതി ചെയര്മാന് അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്പടി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സയ്യിദ് അബ്ദുറഹിമാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍, വീരാന്‍ഹാജി പൊട്ടച്ചിറ, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ആരിഫ് ഫൈസി തിരുവേഗപ്പുറ, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, സയ്യിദ് ഹസന് സഖാഫി തങ്ങള്‍ കൊപ്പം, സയ്യിദ് ഹാശിം ഹുദവി തങ്ങള്‍ വല്ലപ്പുഴ, ഇബ്രാഹിം അന്‍വരി, അബൂബക്കര്‍ ഹാജി, കെ.എം മുജീബുദ്ധീന്‍, സഈദുദ്ധീന്‍ ഹുദവി വല്ലപ്പുഴ, പി.കെ മുഹമ്മദ്കുട്ടി മുസ്ലിയാര് പള്ളിപ്പുറം, മുഹമ്മദ്കുട്ടി മുസ്ലിയാര് കൊണ്ടൂര്‍ക്കര, എം.കെ മാനു മുസ്ലിയാര്, ഉബൈദ് അന്‍വരി കാരക്കാട്, സലാംഅഷ്റഫി വിളത്തൂര്‍, മുനാഫര്‍ ഒറ്റപ്പാലം, മുബഷീര്‍ ചുങ്കത്ത് സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി സംസ്ഥാന ജന.സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും ട്രഷറര്‍ മനാഫ് കോട്ടോപ്പാടം നന്ദിയും പറയും. എസ്.കെ.എസ്.ബി.വി സംസ്ഥാന ട്രഷറര്‍ മനാഫ് കോട്ടോപ്പാടം, സംസ്ഥാന ഉപാധ്യക്ഷന്‍ അംജിദ് തിരൂര്‍ക്കാട്, ശാഫി ഫൈസി കോല്‍പ്പാടം, സജീര്‍ പേഴുങ്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."