കെ.പി.എസ്.ടി.എയുടെ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് 28ന്
തൃശ്ശൂര്‍: ഇടതുസര്‍ക്കാരിന്റെ അധ്യാപക ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) റവന്യൂ ജില്ലാസമിതി നാളെ ഡി.ഡി.ഇ. ഓഫീസ് ധര്‍ണ നടത്തും. അധ്യാപകനിയമനത്തിന് കെ.ടെറ്റ് ഒഴിവാക്കുക, ബ്രോക്കണ്‍ സര്‍വ്വീസ് പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. സ്‌കൂള്‍ അധ്യാപകരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ ജി.എ.ഐ.എന്‍. പി.എഫ്. സംവിധാനത്തിലെ അപാകതകള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടു. അധ്യാപക പാക്കേജിന്റെ ഭാഗമായി ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചവര്‍ക്ക് മുഴുവന്‍ സര്‍വ്വീസ് ആനുകൂല്യങ്ങളും നല്‍കണം. കൂടാതെ സ്‌പെഷലിസ്റ്റ് അധ്യാപക തസ്തിക ഉറപ്പുവരുത്തുകയും വേണം. ഞായറാഴ്ചകളിലും പൊതുഅവധിദിനങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എ.എം. ജെയ്‌സണ്‍, പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹക്ക്, ജെയ്‌സണ്‍, ടി.എ. ബാബുദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."