അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ പളളി പെരുന്നാള്‍ ഒരുക്കം അവസാന ഘട്ടത്തില്‍
കുന്നംകുളം : കുന്നംകുളം അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ പളളി പെരുന്നാളിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഒക്ടോബര്‍ 27, 28 വെളളി, ശനി ദിവസങ്ങളിലായാണ് പെരുന്നാള്‍ നടക്കുക. ഒക്ടോബര്‍ 27 ന് വൈകീട്ട് നാലിന് പെലക്കാട്ടുപയ്യൂര്‍, പുതിശ്ശേരി, കാണിപ്പയ്യൂര്‍, പയ്യൂര്‍ സക്കൂള്, മാന്തോപ്പ്, പുത്തനങ്ങാടി, തോമച്ചന് റോഡ്, ടൗണ്‍, കൊട്ടില്‍പ്പടി കുരിശ് ഇടങ്ങളിലെ കുരിശുപളളികളില് ധൂപപ്രാര്‍ത്ഥനയും രാത്രി ഏഴിന് സന്ധ്യാനമസ്ക്കാരവും എട്ടിന് കൊടിയും സ്ലീബായുമേന്തി പളളിയില്‍ നിന്നും പളളിനട പരുമല മാര്‍ ഗ്രീഗോറിയോസ് കുരിശുപളളിയിലേക്ക് പ്രദക്ഷിണവും ശേഷം ശ്ലൈഹീക വാഴവും നടക്കും. ഒക്ടോബര്‍ 28 ന് രാവിലെ 7.30 ന് പ്രഭാതനമസക്കാരം, 8.30 ന് വി.മൂന്നിന്മേല് കുര്‍ബ്ബാന എന്നിവ നടക്കും. ഉച്ചക്ക് 47 പ്രാദേശിക കമ്മിറ്റികളില്‍ നിന്നായുളള പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. 25 ഓളം ഗജവീരന്മാര് പളളി അംഗണത്തില്‍ അണിനിരക്കും. വൈകീട്ട് 4.30 ന് കൊടിയും സ്ലീബായുമേന്തിയുളള പ്രദക്ഷിണവും ആശിര്‍വ്വാദവും ശേഷം നേര്‍ച്ചവിളമ്പും നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭയുടെ പരമാധ്യക്ഷനും കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദീയന്‍ കതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. വൈദീകര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. പെരുന്നാളിന് വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, സെക്രട്ടറി ബിനോയ് കെ കൊച്ചുണ്ണി, കൈസ്ഥാനി പി.കെ.പ്രജോദ് അടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."