തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന്
ഗുരുവായൂര്‍: സാധാരണക്കാരുടെ ഭവന നിര്‍മാണത്തിന് തടസമാകാത്ത നിലയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ജോഷി മോഹന്‍ അധ്യക്ഷനായി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ആര്.എ സലിം, കെ.കെ ജോഷി എന്നിവരെ ഗുരുവായൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് ആദരിച്ചു.
ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം, ജി.എസ്.ടി ക്ലാസ് എന്നിവയുമുണ്ടായി. പ്രതിനിധി സമ്മേളനം ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.എ സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.സി ജോര്‍ജ്, സി.കെ തോമസ്, പി.ഐ അനില്‍, സെബി ജോസ്, കെ.എം ഷാജി സംസാരിച്ചു. ഭാരവാഹികള്‍: സി.കെ തോമസ് (പ്രസി.), ടി.കെ ജോഷി മോഹന്‍, എം.എല്‍ ബോബി (വൈ. പ്രസി.), ഇ.ആര് ഗോപിനാഥന് (സെക്ര.), പി.വി അമര്‍ഘോഷ്, ജിഷോ സി. ആന്റണി (ജോ. സെക്ര.), കെ.ഒ ഷിജു (ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."