പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു
കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല (75) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 7.45 നായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സ്മാരകശിലകള്‍, മരുന്ന്, കന്യാവനങ്ങള്‍ എന്നിവ പുനത്തിലിന്റെ ശ്രദ്ധേയമായ കൃതികളാണ്. ഇതില്‍ സ്മാരകശിലകള്‍ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1940 ല്‍ ആണ് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജിലും അലിഗഢ് മുസ്‌ലീം സര്‍വകലാശാലയിലും വിദ്യാഭ്യാസം നേടി. എം.ബി.ബി.എസ്. ബിരുദം നേടി ഡോക്ടറായി ഗവ. സര്‍വിസില്‍ ജോലിനോക്കിയിരുന്നു. 2009ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്‍കി പുനത്തിലിനെ ആദരിച്ചു.
മലമുകളിലെ അബ്ദുള്ള, നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി, സ്മാരകശിലകള്‍, കലീഫ,
മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, ദുഃഖിതര്‍ക്കൊരു പൂമരം, സതി, തെറ്റുകള്‍, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്, കാലാള്‍പ്പടയുടെ വരവ്, അജ്ഞാതന്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട്, കന്യാവനങ്ങള്‍, നടപ്പാതകള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍, കുറേ സ്ത്രീകള്‍ തുടങ്ങി അന്‍പതിനടുത്ത് സൃഷ്ടികള്‍ പുനത്തിലിന്റേതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."