ഖത്തര്‍ പ്രശ്നം നിസാരം: സഊദി കിരീടാവകാശി
റിയാദ്: ഖത്തര്‍ പ്രതിസന്ധി വളരെ ചെറിയ പ്രശ്നമാണെന്നും പ്രതി സന്ധി മൂലം സഊദി നിക്ഷേപത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നും സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രസ്താവിച്ചു .
റിയാദില്‍ നടക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫോറം യോഗത്തിനിടെ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാരം വ്യക്തമാക്കിയത്. സഊദിക്കും ജനവിഭാഗത്തിനും സുരക്ഷ ഒരുക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സുരക്ഷക്കും സമാധാനത്തിനുമുള്ള റെക്കോര്‍ഡ് സഊദിക്ക് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തീവ്രവാദ ചിന്തകളെ പിടിച്ചു കെട്ടുമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്നും കിരീടാവകാശി പറഞ്ഞു. സഊദി അതിര്‍ത്തികളില്‍ പുതിയ ഹിസ്ബുല്ല സംഘം രൂപീകരിക്കാനുള്ള ഹൂതികളുടെ പദ്ധതി പൊളിക്കാന്‍ യമന്‍ യുദ്ധം വിജയകരമായിട്ടുണ്ട്. ലെബനോനിനേക്കാളും വളരെ അപകടം നിറഞ്ഞ രാജ്യമാണ് യമന്‍. അവിടെ ശക്തമായ നീക്കം ആവശ്യമാണെന്നും ആദ്ദേഹം പറഞ്ഞു.
ഖത്തര്‍ പ്രശ്നം നിസാരമാണെന്നും എന്നാല്‍ പ്രശ്ന പരിഹാരത്തിന് ഖത്തര്‍ മാറാന്‍ തയ്യാറാവണമെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈറും പറഞ്ഞു. സഊദിക്ക് സുപ്രധാനമായ പല വിഷയങ്ങളിലും ശ്രദിക്കേണ്ടതുണ്ട്. പ്രശ്ന പരിഹഹാരത്തിനായി ഖത്തര്‍ അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും ആദില്‍ അല്‍ ജുബൈര്‍ ലണ്ടനില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."