സ്വിസ്സ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുവാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
യു.പിയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ വച്ച് ഞായറാഴ്ചയാണ് അക്രമണം ഉണ്ടായത്. ക്വന്റന്‍ ജര്‍മി ക്ലര്‍ക്ക്(24), ഇയാളുടെ വനിതാ സുഹൃത്ത് മാരി ഡ്രോസ് (24)എന്നിവരാണ് ആക്രമണത്തിനിരകളായത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് ആഗ്രയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇവര്‍.
സാരമായി പരുക്കേറ്റ ഇരുവരും ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലുകൊണ്ടും വടികൊണ്ടുമാണ് ഇവരെ ആക്രമിച്ചത്. അടിയേറ്റ് യുവാവിന്റെ തലയോട്ടിയ്ക്ക് ക്ഷതമേല്‍ക്കുകയും കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ കൈയ്ക്ക് പൊട്ടലുണ്ട്.
അക്രമ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.പി.സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."