ബ്ലൂവെയ്ല്‍ ദേശീയ പ്രശ്നം; ബോധവല്‍ക്കരണം നടത്തണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ബ്ലൂവെയ്ല്‍ ഗെയിം ദേശീയപ്രശ്നമാണെന്ന് സുപ്രിംകോടതി. സംഭവത്തില്‍ കേന്ദ്രം അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.
കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
ദൂരദര്ശന് അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും പ്രൈംടൈമില് ബ്ലൂവെയ്ല്‍ ഗെയിമിനെതിരായ ബോധവല്‍ക്കരണം നടത്തണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്കി.
ബ്ലൂവെയിലിനെക്കുറിച്ച് പഠിക്കാനായി വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതി മൂന്നാഴ്ച്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.
ബ്ലൂവെയ്ല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയായ അഭിഭാഷകന് എന്‍.എസ്. പൊന്നയ്യ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് ബ്ലൂവെയ്ല്മൂലം 100 പേര് ആത്മഹത്യ ചെയ്തുവെന്നും പൊന്നയ്യ ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."