തോമസ് ചാണ്ടി: രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി; പറ്റില്ലെന്ന് എ.ജി
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനു മന്ത്രിയുടെ ഓഫിസ് കത്തുനല്‍കി.
എന്നാല്‍ എ.ജിയുടെ ഓഫിസ് റവന്യൂ മന്ത്രിയെ തള്ളി. കേസില്‍ ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തന്റേതാണെന്നും നിലവിലെ സാഹചര്യത്തില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ സര്‍ക്കാരിനു വേണ്ടി ഹാജരാകുമെന്നും എജി വ്യക്തമാക്കി.
സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നയാളെ മാറ്റേണ്ട സാഹചര്യം നിലവിലില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാറ്റാമെന്നും റവന്യൂമന്ത്രിയുടെ ഓഫിസിനെ എജി അറിയിച്ചു.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് തമ്പാനു പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനായിരുന്നു കേസില്‍ ഹാജരായിരുന്നത്. ഇത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."