താജ്മഹലില്‍ നിസ്‌കാരം നിരോധിക്കണം, അല്ലെങ്കില്‍ ശിവപൂജയ്ക്ക് അനുമതി നല്‍കണം: ആര്‍.എസ്.എസ്
ആഗ്ര: താജ്മഹലിന്റെ പേരില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ അത് കൂടുതല്‍ ആളിക്കത്തിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍ രംഗത്ത്.
താജ്മഹലില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന നിസ്‌കാരം നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ ഇതിഹാസ് സംഘലന്‍ സമിതി. അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താന്‍ അനുവദിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
താജ്മഹല്‍ എന്നത് ഒരു ദേശീയ പൈതൃകം കൂടിയാണ്. പിന്നെ എന്തിനാണ് മുസ്‌ലിംകള്‍ക്ക് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കുന്നതെന്ന് സംഘടനയുടെ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ ചോദിച്ചു.
താജ്മഹലില്‍ നിസ്‌കാരത്തിന് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍.
ഇനി അഥവാ മുസ്‌ലിംകള്‍ക്ക് നിസ്‌കാരത്തിന് അനുമതി നല്‍കുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം കൂടി അനുവദിക്കണമെന്നും പാണ്ഡെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."