HOME
DETAILS
MAL
കരാറുകാരുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായതായി ധനമന്ത്രി
backup
October 27 2017 | 18:10 PM
ആലപ്പുഴ: ജി.എസ്.ടി നടപ്പിലാക്കിയശേഷം സര്‍ക്കാര്‍ കരാറുകാര്‍ക്ക് നേരിടേണ്ടിവന്ന സാമ്പത്തിക പ്രശ്നത്തിന് പരിഹാരമായതായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ കരാറുകാരുടെ സംയുക്ത സമരസമിതിയുടെ ആവശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനങ്ങളെടുത്തത്. തീരുമാന പ്രകാരം നേരത്തെ എടുത്ത എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും കരാറുകാര്‍ നിസഹകരിക്കുകയാണെങ്കില് അതിനെ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണും. ഇക്കൂട്ടര്‍ ഈ മേഖലയില്‍ തുടരണമോയെന്നുവരെ തീരുമാനിക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."