ടെക്‌നോസിറ്റി രാജ്യത്തിനാകെ മുതല്‍കൂട്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസന പദ്ധതിയായ ടെക്‌നോസിറ്റി രാജ്യത്തിനാകെ മുതല്‍കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍ നിന്നു മാറിച്ചിന്തിച്ച് നിരവധി അവലോകനങ്ങള്‍ക്കു ശേഷമാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പുതുയുഗ സാങ്കേതികവിദ്യകളായ കോഗ്‌നിറ്റിവ് അനാലറ്റിക്‌സ്, ഫിന്‍ടെക്, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍, സൈബര്‍ സെക്യുരിറ്റി, ഇമൊബിലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വികസനമാണ് ടെക്‌നോസിറ്റിയെ ഇന്ത്യയിലെ മറ്റ് ഐ.ടി പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐ.ടി നയരേഖയ്ക്കനുസരിച്ച് നമ്മുടെ ക്ലാസ് മുറികള്‍ കൂടുതല്‍ സ്മാര്‍ട്ടാകാനും, സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജോലിയില്‍ പ്രവേശിക്കാനോ, സംരംഭങ്ങള്‍ തുടങ്ങാനോ കഴിയുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്തേണ്ട രീതിയില്‍ ഇന്‍ഡസ്ട്രി അക്കാദമിക് ബന്ധം വളര്‍ത്തിയെടുക്കാനും കേരള സര്‍ക്കാരിന്റെ പുതിയ ഐ.ടി പദ്ധതിയായ ടെക്‌നോസിറ്റിക്കും നോളജ് സിറ്റിയ്ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."