'പടയൊരുക്കം' വിവിധ ജില്ലകളിലെ ചുമതലക്കാരെ നിയമിച്ചു
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരേ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ വിവിധ ജില്ലകളിലെ കെ.പി.സി.സിയുടെ ചുമതലക്കാരെ നിയമിച്ചു.
തിരുവനന്തപുരം: വി.എസ് ശിവകുമാര്‍ എം.എല്‍.എ, കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പി, പത്തനംതിട്ട: ആന്റോ ആന്റണി എം.പി, ആലപ്പുഴ: കെ.പി.സി.സി ജന. സെക്രട്ടറി സി.ആര്‍ ജയപ്രകാശ്, ഇടുക്കി: മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, എറണാകുളം: പ്രൊഫ. കെ.വി തോമസ് എം.പി, തൃശൂര്‍: പി.സി ചാക്കോ എക്‌സ് എം.പി, പാലക്കാട്: മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, മലപ്പുറം: മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, വയനാട്: എം.ഐ ഷാനവാസ് എം.പി, കോഴിക്കോട്: എം.കെ രാഘവന്‍ എം.പി, കണ്ണൂര്‍: കെ. സുധാകരന്‍ എക്‌സ് എം.പി, കാസര്‍കോട്: കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."