HOME
DETAILS
MAL
സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധന
backup
October 27 2017 | 18:10 PM
മുംബൈ: ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചു. 165 .7 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ ഇന്ത്യയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ സ്വര്‍ണമാണ് ഇത്തവണ എത്തിയത്. ജി. എസ് . ടി സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിട്ടും ഇറക്കുമതിയിലെ വര്‍ധന ഇന്ത്യക്കാരുടെ സ്വര്‍ണ ഭ്രമത്തെയാണ് വ്യക്തമാക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്ന് മാത്രം 33 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കള്ളക്കടത്തുവഴിയും വന്‍തോതില്‍ സ്വര്‍ണം എത്തിയിട്ടുണ്ട്. 46 ടണ്‍ സ്വര്‍ണം കള്ളക്കടത്തായി എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."