HOME
DETAILS
MAL
ആധാറിനെതിരേ മമതാ ബാനര്‍ജി സുപ്രിം കോടതിയില്‍
backup
October 27 2017 | 18:10 PM
ന്യൂഡല്‍ഹി:വിവിധ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിം കോടതിയില്‍. മമതയുടെ ഹരജിയില്‍ അടുത്ത തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം മമത കേന്ദ്രത്തെ വെല്ലുവിളിച്ചിരുന്നു. ആധാര്‍ നമ്പറുമായി മൊബൈല്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ താനങ്ങനെ ചെയ്യില്ലെന്നും ഫോണ്‍ ഡിസ്കണക്ട് ചെയ്യുന്നെങ്കില്‍ അങ്ങനെയാകാമെന്നുമായിരുന്നു മമത വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."