രാസായുധ ആക്രമണം: ഉത്തരവാദിത്തം സിറിയന്‍ സര്‍ക്കാരിനെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏപ്രിലില്‍ ഖാന്ശൈഖൂനില് നടന്ന രാസായുധ ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് യു.എന്‍ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം വിളിച്ചുവരുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ സര്‍ക്കാരിനാണെന്ന് യു.എന്നും രാസായുധ നിരോധന സംഘടനയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് യു.എന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ചത്. പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഖാന് ശൈഖൂനില്‍ ഏപ്രില്‍ നാലിനായിരുന്നു റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യം രാസായുധ ആക്രമണം നടത്തിയത്. സംഭവത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 80ല്‍പരം ആളുകള്‍ മരിച്ചിരുന്നു. സിറിയ രാസായുധം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നുള്ള പ്രമേയത്തെ റഷ്യ കഴിഞ്ഞ ദിവസം വീറ്റോ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."