ഭീകരരെ തുരത്താന്‍ തയാറായില്ലെങ്കില്‍ വേറെ വഴി നോക്കേണ്ടിവരും; പാകിസ്താനോട് യു.എസ്
വാഷിങ്ടണ്‍: ഭീരവാദ വിഷയത്തില്‍ പാകിസ്താനെതിരേ വീണ്ടും അമേരിക്ക രംഗത്ത്. സ്വന്തം മണ്ണിലെ ഭീരവാദം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ തങ്ങള്‍ വേറെ വഴി നോക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റേതാണു ഭീഷണി.
ഏഷ്യന്‍ പര്യടനത്തിനു ശേഷം അമേരിക്കയില്‍ തിരിച്ചെത്തിയ ടില്ലേഴ്സന് സന്ദര്‍ശനം വിലയിരുത്തി സംസാരിക്കുകയായിരുന്നുവെന്ന് യു.എസ് വക്താവ് ഹെതര്‍ നൗര്ട്ട് പറഞ്ഞു. സഊദിക്കു പുറമെ ഇന്ത്യ, പാകിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ ടില്ലേഴ്സന് ഉന്നത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വന്തം അതിര്‍ത്തിക്കകത്തെ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മുന്‍പു പല തവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഒരു പരമാധികാര രാഷ്ട്രമായതിനാല്‍ ഇക്കാര്യത്തില്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നില്ല. എന്താണു വേണ്ടതെന്നു നിങ്ങള്‍ക്കു തീരുമാനിക്കാം. അല്ലെങ്കില്‍ മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും-ടില്ലേഴ്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."