HOME
DETAILS
MAL
റേഷന്‍ സമരം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു
backup
October 27 2017 | 23:10 PM
കൊച്ചി: നവംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സമരം ഒഴിവാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് പൊതു വിതരണ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ചരക്കു സേവനനികുതി നടപ്പിലാക്കിയതോടെ സാധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സമരങ്ങള്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."