കൊല്ലപ്പെട്ടത് മൂന്നു വര്‍ഷത്തിനിടെ
കണ്ണൂര്‍: മൂന്നു വര്‍ഷത്തിനിടെ കണ്ണൂരില്‍നിന്ന് സിറിയയില്‍ എത്തിയവരാണ് കൊല്ലപ്പെട്ടതായി പൊലിസ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍നിന്ന് 15 പേര്‍ സിറിയയില്‍ എത്തിയെന്നാണ് പൊലിസ് കരുതുന്നത്. ഇവരെ കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരും സിറിയയില്‍ എത്തി ഐ.എസില്‍ ചേരുകയും കൊല്ലപ്പെടുകയും ചെയ്തതായി പൊലിസിന് വിവരമുണ്ട്.
2015 ഡിസംബറിലാണ് ഷമീര്‍ ഭാര്യ ഫൗസിയ, മക്കളായ സഫ്‌വാന്‍, സല്‍മാന്‍, നാജിയ എന്നിവരോടൊപ്പം സിറിയയിലേക്ക് പോയത്. സഫ്‌വാനും വളപട്ടണത്തെ മനാഫും സിറിയയിലെ പുഴയില്‍ കുളിക്കുന്ന ചിത്രവും കിട്ടിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ചാലാട് സ്വദേശി ഷഹനാദ് ബഹ്‌റൈനിലെ ജോലിക്കിടെയാണ് സിറിയയിലേക്ക് പോയത്. മുണ്ടേരി സ്വദേശി ഷാജില്‍ 2016 ഒക്ടോബറില്‍ ഭാര്യ ഷഹസാന, മക്കളായ മിഷ്‌വ, അബ്ദുല്ല ദാഹിദ് എന്നിവരോടൊപ്പമാണ് സിറിയയിലേക്ക് യാത്ര തിരിച്ചത്. ഷാജില്‍ മരണപ്പെട്ട വിവരം ഭാര്യ നാട്ടിലേക്ക് അറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന് വേണ്ടി പ്രാര്‍ഥിക്കാനും മറ്റുകര്‍മങ്ങള്‍ ചെയ്യാനും അവര്‍ അഭ്യര്‍ഥിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
2014ലാണ് വളപട്ടണത്തെ റിഷാല്‍ ഭാര്യ ന്യൂമാഹി സ്വദേശിനി ഹുദയെയും കൂട്ടി ദുബൈയില്‍നിന്ന് സിറിയയിലേക്ക് കടന്നത്. ഐ.എസ് കേന്ദ്രത്തിലാണുള്ളതെന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ലെന്നുമായിരുന്നു ദമ്പതികള്‍ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്.
പിന്നീട് റിഷാല്‍ മരിച്ചതായി വിവരം ലഭിച്ചുവെന്നും വീട്ടുകാര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു. ഇവരോടൊപ്പം പോയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."