ഹാദിയയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറണമെന്ന് വനിത കമ്മിഷന്
കോട്ടയം: ഹാദിയയുടെ നിലവിലെ അവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിത കമ്മിഷന് പൊലിസിനോട് ആവശ്യപ്പെട്ടു. കോട്ടയം പൊലിസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തന്നെ അഛന് മര്‍ദിക്കുന്നുണ്ടെന്നും താന്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതേതുടര്‍ന്നാണ് വനിത കമ്മിഷന്റെ ഇടപെടല്‍. രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിച്ച വേളയില്‍ രാഹുലിനോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തന്നെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും താന്‍ മരണപ്പെടുമെന്ന് ഉറപ്പാണെന്നും ഹാദിയ പറയുന്നുണ്ട്.
അഛന് ദേഷ്യം മൂലം തന്നെ നിരന്തരം അടിക്കുകയും ചവിട്ടുകയും ചെയ്യാറുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതും വീഡിയോവിലുണ്ട്.
എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ രാഹുല്‍ ഈശ്വരാണ് വീഡിയോ മാധ്യമങ്ങളെ കാണിച്ചത്.
ഇതിന്റെ വീഡിയോ ക്ലിപ് സുപ്രഭാതം ഓണ്‍ലൈന്‍ പുറത്തു വിട്ടിരുന്നു. 30ാം തീയതി ഹാദിയ കേസ് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."