ഐ.എസുമായി ബന്ധമുള്ളയാള്‍ പിടിയിലായ സംഭവം; അഹമ്മദ് പട്ടേല്‍ രാജി വെക്കണമെന്ന് രൂപാനി
അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. അഹമ്മദ് പട്ടേലിന് ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും രാജിവെക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
ഇതൊരു ഗൗരവമുള്ള വിഷയമാണ്. ഗുജറാത്തിലെ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരനെ ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണെന്നാണ് രൂപാനി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്.
സമാധാനം ആഗ്രഹിക്കുന്ന ഗുജറാത്തികളെ വിഭജിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുന്‍പാണ് ഐ.എസ് ബന്ധമുള്ള രണ്ടുപേരെ ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇതിലൊരാളായ കാസിം സ്റ്റിംബര്‍വാല ബറൂച്ച് ജില്ലയിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ ടെക്‌നീഷ്യനായിരുന്നു. 2014 വരെ ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."